← Bible · Psalms

Psalms 150

Malayalam Bible

1. യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തില്‍ സ്തുതിപ്പിന്‍ ; അവന്റെ ബലമുള്ള ആകാശവിതാനത്തില്‍ അവനെ സ്തുതിപ്പിന്‍ .

2. അവന്റെ വീര്യപ്രവൃത്തികള്‍ നിമിത്തം അവനെ സ്തുതിപ്പിന്‍ ; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിന്‍ .

3. കാഹളനാദത്തോടെ അവനെ സ്തുതിപ്പിന്‍ ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിന്‍ .

4. തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിന്‍ ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിന്‍ .

5. ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍ ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍ .

6. ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിന്‍ .