← Bible · Psalms

Psalms 128

Malayalam Bible

1. ആരോഹണഗീതം

2. യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ ;

3. നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍ ; നിനക്കു നന്മ വരും.

4. നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കള്‍ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകള്‍പോലെയും ഇരിക്കും.

5. യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.

6. യഹോവ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും.

7. നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേല്‍ സമാധാനം ഉണ്ടാകട്ടെ.